കണ്ണാന്തളി വീണ്ടും പൂത്തപ്പോള്‍


ഗ്രാമ വിശുദ്ധിയുടെ ബാക്കിപത്രമായി, ഇനി ഈ കണ്ണാന്തളി പൂക്കള്‍ കൂടി ബാക്കി ..

വിലങ്ങന്‍ കുന്നില്‍ കണ്ണാന്തളി വീണ്ടും പൂത്തപ്പോള്‍….

പണ്ട് കുന്നിന്‍ ചെരുവുകളില്‍ സമൃദ്ധമായി ഉണ്ടായിരുന്ന ഈ പൂവ് ഇപ്പോള്‍ നാമാവശേഷമായി . 


എം ടി യുടെ കഥകളില്‍ വായിച്ചറിഞ്ഞ ഈ ചെടി ഞാന്‍ കണ്ടെത്തിയത്  അവിചാരിതമായാണ് . കുറച്ചു പേരോട് അന്വേഷിച്ചതുകൊണ്ടാണ് ഇതു കണ്ണാന്തളി ആണെന്ന് മനസിലാക്കാന്‍ കഴിഞ്ഞത് . പുതു തലമുറയ്ക്ക് അത്രയ്ക്ക് അന്യമാണ് ഇതുപോലുള്ള നാടന്‍ പൂക്കള്‍.. കുന്നുകള്‍ ഇടിച്ചു ഇന്നു പാടം നികത്തുന്നു . വികസനമെന്ന പേരില്‍ നടക്കുന്ന ഈ പ്രവര്‍ത്തിക്കു മനുഷ്യന്‍ നല്‍കേണ്ടി വരുന്ന വില വളരെ വലുതാണ് ..
 ഇതുമൂലം നമ്മുടെ സ്വന്തം നിറങ്ങളും ഗന്ധങ്ങളും വിസ്മയങ്ങളുമാണ് നമുക്ക് നഷ്ടപെട്ടുകൊണ്ടിരിക്കുനത് . .

7 thoughts on “കണ്ണാന്തളി വീണ്ടും പൂത്തപ്പോള്‍

 1. Hrishi

  എം ടി യുടെ ഓര്‍മക്കുറിപ്പ് ഞാനും വായിച്ചിട്ടുണ്ട്. ഇന്നു വരെ കണ്ണാന്തളിപ്പൂക്കള്‍ ഞാന്‍ കണ്ടിട്ടില്ല.. ഈ ചിത്രങ്ങള്‍ക്ക് നന്ദി..
  വിക്കിപ്പീഡിയയില്‍ അപ്‌‌ലോഡിയോ?

  Reply
 2. manoj.k.mohan

  വിക്കിപീഡിയയില്‍ ഇപ്പോള്‍ തന്നെ ഒരു ചിത്രം ഉണ്ട്. പിന്നെ എന്റെ കയ്യില്‍ ഉള്ളതിന് ക്ലാരിടി കുറവാണു. അതോണ്ട് വേണ്ട എന്ന് വച്ചു :(

  Reply
 3. Hrishi

  ആ അഞ്ചാമത്തെ ചിത്രം അങ്ങ് അപ്‌‌ലോഡിക്കോ ..അതു കൊള്ളാം !!

  Reply
 4. സുഗന്ധി

  എംടിക്കഥകളില്‍ മാത്രം കണ്ട പൂക്കള്‍..നന്ദി.

  Reply
 5. jayanEvoor

  കണ്ണാന്തളിച്ചിത്രങ്ങൾ ഇഷ്ടപ്പെട്ടു.

  അഭിനന്ദനങ്ങൾ!

  Reply
 6. ബൂലോക ശിശു

  മനോജേട്ടാ നന്നായിരിക്കുന്നു,പിന്നെ രണ്ടു ദിവസം മുന്‍പ്‌ പറഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ ഉറപ്പായും വന്നേനെ,പിന്നെ പ്രോഗ്രാം എങ്ങനുണ്ടായിരുന്നു.ഞാന്‍ ബൂലോകത്തില്‍ എന്റെ പേരങ്ങു മാറ്റി
  http://planetmalayalam.blogspot.com/ ഇതാണ് എന്റെ പുതിയ ബ്ലോഗ്‌ തുടങ്ങിയിട്ടേ ഉള്ളു.അഭിപ്രായം അറിയക്കണേ.

  Reply

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>