കെ.വേണുവിന്റെ പ്രപഞ്ചവും മനുഷ്യനും സ്വതന്ത്ര ലൈസന്‍സില്‍

കെ വേണുവിന്റെ  ശ്രദ്ധേയമായ കൃതിയായ “പ്രപഞ്ചവും മനുഷ്യനും” സ്വതന്ത്ര ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചു. എർണാകുളത്തുവച്ചുനടന്ന മലയാളം വിക്കിപീഡിയയുടെ പത്താം വാർഷികാഘോഷത്തോടനുബന്ധിച്ച്  നടന്ന പരിപാടിയിലാണ് അദ്ദേഹം ഈ കൃതിയുടെ പകര്‍പ്പാവകാശം CC-BY-SA-2.5 ലേക്ക് മാറ്റാനുള്ള താല്പര്യമറിയിച്ചത്. OTRS നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഈ കൃതിയുടെ ഡിജിറ്റൈസേഷന്‍ വിക്കിഗ്രന്ഥശാലയില്‍ പുരോഗമിക്കുന്നു. സൂചികാതാളിലേക്കുള്ള കണ്ണി.

K venu
കെ വേണു. എര്‍ണാകുളത്തുനടന്ന വിക്കിപീഡിയയുടെ പത്താം വാര്‍ഷികത്തിനിടയില്‍

 
പുസ്തകത്തിന്റെ സ്കാന്‍ ലഭ്യമാക്കിയ അശോകന്‍ ഞാറയ്ക്കല്‍,
പകര്‍പ്പാവകാശങ്ങളുടെ കാര്യങ്ങളില്‍ വേണുവുമായി സംസാരിക്കുകയും ചെയ്ത ടി.കെ
സുചിത്ത്, വിശ്വപ്രഭ തുടങ്ങി വിക്കിപീഡിയ പത്താം വാര്‍ഷികത്തില്‍ സഹകരിച്ച
എല്ലാ വിക്കിമീഡിയന്‍സിനും നന്ദി രേഖപ്പെടുത്തുന്നു.

380ലധികം പേജുകളുള്ള 1993ല്‍ പ്രസിദ്ധീകരിച്ച നാലാം പതിപ്പിന്റെ സ്കാനാണ് ലഭ്യമായിരിക്കുന്നത്. പുസ്തകത്തിന്റെ ടൈപ്പിങ്ങ് പുരോഗമിച്ചുകൊണ്ടിരിക്കുന്നു. പേജുകള്‍ അധികമുള്ളതിനാല്‍ നിങ്ങളേവരുടേയും സഹായം ആവശ്യമാണ്. സൂചിക, സഹായം .
പുസ്തകത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് വേണുവിന്റെ ബ്ലോഗില്‍ 

10th anniversary of Malayalam Wikipedia
Social activist K.Venu offers sweets to senior-most Malayalam Wikipedian
Babuji on the occasion of the 10th anniversary of Malayalam Wikipedia
ഉള്ളടക്കം
രണ്ടാം പതിപ്പിന്റെ മുഖവര 11
മൂന്നാം പതിപ്പിന്റെ മുഖവര 23
നാലാം പതിപ്പ് 26
ഭാഗം ഒന്ന് പ്രപഞ്ചം
1. എന്താണ് പ്രപഞ്ചം 29
2. പദാർത്ഥം മൗലികഘടന 39
3. പദാർത്ഥത്തിന്റെ അവസ്ഥകൾ 48
4. പദാർത്ഥം-പഴയതും പുതിയതുമായ വീക്ഷണങ്ങളിൽ 60
5. സ്ഥലം, കാലം, സ്ഥല-കാലം 66
6. നക്ഷത്രങ്ങളുടെ ലോകം 75
7. പ്രപഞ്ചത്തിന്റെ ആരംഭത്തിൽ 88
8. സൗരയൂഥം 99
9. നമ്മുടെ ഭൂമി 110
ഭാഗം രണ്ട് ജീവലോകം
10. ജീവൻ എന്ന പ്രതിഭാസം 120
11. സങ്കല്പങ്ങളിൽനിന്ന് യാഥാർത്ഥ്യത്തിലേക്ക് 127
12. ജീവകോശം അത്ഭുതങ്ങളുടെ കലവറ 135
13. ജീൻ ഒരു രാസസംയുക്തം 147
14. ജൈവപ്രവർത്തനങ്ങൾ 155
15. ജീവൻ മനുഷ്യന്റെ കൈകളിൽ 169
16. ജീവന്റെ ആവിർഭാവം 177
17. ജൈവ പരിണാമം 188
18. പരിണാമത്തിന്റെ ഏണിപ്പടികൾ 198
19. മനുഷ്യന്റെ രംഗപ്രവേശം 208
ഭാഗം മൂന്ന് മനോമണ്ഡലം
20. മനസ്സ്? 214
21. മനസ്സും ശരീരവും 224
22. നാഡീവ്യൂഹം ഘടനയും പ്രവർത്തനരീതിയും 231
23. മസ്തിഷ്ക പ്രവർത്തനങ്ങൾ 224
24. ഉയർന്ന മാനസിക പ്രവർത്തനങ്ങൾ 254

25. വാഞ്ഛകളും വികാരങ്ങളും 266
26. സ്വപ്ന സൂഷുപ്തികൾ 274
27. ഞാൻ? 281
ഭാഗം നാല് മനുഷ്യനും സമൂഹവും
28. മനുഷ്യൻ ചിന്തിക്കുന്ന മൃഗം 292
29. സമൂഹം, അദ്ധ്വാനം, ഭാഷ 301
30. ചരിത്രത്തിന്റെ ഭൗതിക വ്യാഖ്യാനം 309
31. മുതലാളിത്തവും സാമ്രാജ്യത്വവും 322
32. സോഷ്യലിസവും കമ്യൂണിസവും 330
അനുബന്ധം 1
വിപ്ലവങ്ങൾ പുതിയ വെല്ലുവിളികൾ 339
അനുബന്ധം 2
വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദവും ആധുനികശാസ്ത്രവും 357
അനുബന്ധം 3
മാർക്സിസവും ശാസ്ത്രവും 369
സാങ്കേതിക പദാവലി 382

കൃതിയുടെ ഉപതാളുകള്‍ നിര്‍മ്മാണത്തിലാണ്. ഡിജിറ്റൈസേഷന്‍ യത്നം പൂര്‍ത്തിയാക്കാന്‍ സൂചികാതാള്‍ സന്ദര്‍ശിക്കുക. 

2 thoughts on “കെ.വേണുവിന്റെ പ്രപഞ്ചവും മനുഷ്യനും സ്വതന്ത്ര ലൈസന്‍സില്‍

 1. ഹർഷൻ

  ഈ പുസ്തകത്തിൻ്റെ മുഴുവൻ സ്കാൻ കിട്ടാൻ വല്ല വകുപ്പുമുണ്ടോ? ഡിജിറ്റൈസ് ചെയ്യാമെന്നും ഒപ്പം വായിക്കാമെന്നും വിചാരിച്ച് ഗ്രന്ഥശാലയിൽ പണി തുടങ്ങിയതാണ്. പക്ഷേ ഇടക്കുവച്ച് പല പേജുകളും തോന്നിയ ക്രമത്തിൽ. പിന്നെ കുറേ പേജുകൾ ഇല്ല. അതുകാരണം പണി നിർത്തി. [ഗ്രന്ഥശാലയിലെ പലകാര്യങ്ങളും ഇങ്ങനെയാണെന്ന കാര്യം മടുപ്പിക്കുന്നു.]

  ഇപ്പോൾ ഗ്രന്ഥശാലയിലുള്ള എഡിഷൻ ടൈപ്പ് സെറ്റിങ്ങിൻ്റെ കാര്യത്തിൽ വളരെ മോശമാണെന്ന് വിചാരിക്കുന്നു. പലയിടത്തും റിപ്പീറ്റേഷനുണ്ട്. ഇതിനുമുമ്പത്തെ വല്ല എഡിഷനുണ്ടെങ്കിൽ അത് സംഘടിപ്പിക്കാൻ നോക്കുക.

  Reply
  1. manojkmohan Post author

   എനിക്ക് വേണുമാഷുടെ അടുത്ത് നിന്ന് ലഭ്യമായ ഒരു ഫോട്ടോസ്റ്റാസ്റ്റിന്റെ pdf ഉപയോഗിച്ചാണ് പുസ്തകമുണ്ടാക്കിയിരിക്കുന്നത്. കൂടുതല്‍ ശ്രദ്ധിക്കാന്‍ ശ്രമിക്കാം.വേറെ പതിപ്പ് ആവശ്യപ്പെട്ടിട്ട് വ്യക്തമായ റിപ്ലെ കിട്ടിയില്ല. വ്യക്തിപരമായ തിരക്കുകളില്‍ പെട്ടിരുന്നതിനാല്‍ ഗ്രന്ഥശാലയിലെ ഡിജിറ്റൈസേഷന്‍ പ്രൊജക്റ്റുകളില്‍ അധികം ശ്രദ്ധിക്കാന്‍ സാധിച്ചിരുന്നില്ല.

   Reply

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>