Monthly Archives: April 2012

ചൂരക്കാട്ടുകര ഗവ. യുപി സ്കൂള്‍ പൂര്‍വ്വിക സംഗമം

ഒരു വട്ടം കൂടിയെൻ…ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം..

105 വര്‍ഷത്തിധികം ചരിത്രം പറയാനുള്ള ഈ സര്‍ക്കാര്‍ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തുചേരുന്നു.. ഇന്നലകളെ തിരിച്ചറിഞ്ഞ് സ്കൂളിന്റെ നല്ലൊരു ഭാവിയ്ക്കായി കൈകോര്‍ക്കാന്‍.. ഗുരു പാരമ്പര്യത്തെ നെഞ്ചേറ്റുന്ന ശിഷ്യ പരമ്പരയുടെ അകമ്പടിയോടെ മണ്‍മറഞ്ഞ് പോയവരുടെ സ്മൃതിമണ്ഡഭങ്ങളില്‍ നിന്നാരംഭിക്കുന്ന നാട്ടിടവഴികളിലൂടെയുള്ള ഓര്‍മ്മപ്രദക്ഷിണമായി ദീപശിഖാപ്രയാണം.. മുന്‍കാല അധ്യാപകരെ ആദരിക്കലും മണ്‍മറഞ്ഞുപോയവരുടെ അനുസ്മരണവും.. പൂര്‍വ്വിക സംഗമം, ഗുരുവന്ദനം, 80 വയസ്സ് കഴിഞ്ഞ പൂര്‍വ്വ വിദ്യാര്‍ഥികളെ ആദരിക്കല്‍.. വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍.. ഈ വിദ്യാലയത്തെ സ്നേഹിക്കുന്ന, ഇവിടെ പഠിച്ചതില്‍ അഭിമാനം കൊള്ളുന്ന, എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥികളേയും ഏപ്രില്‍ 20-21 നടക്കുന്ന പരിപാടികളിലേക്ക് സംഘാടകസമിതി സ്വാഗതം ചെയ്യുന്നു..