Daily Archives: July 4, 2013

വൈരുധ്യാത്മക ഭൗതികവാദം വിക്കിഗ്രന്ഥശാലയില്‍

MP Parameshwaranവിക്കിഗ്രന്ഥശാലയില്‍ ഒരു പുതിയ പുസ്തകം കൂടി. ശാസ്ത്രജ്ഞനും വൈജ്ഞാനിക സാഹിത്യകാരനും ചിന്തകനുമായ എം പി പരമേശ്വരന്റെ ശ്രദ്ധേയമായ ഒരു രചനയായ വൈരുധ്യാത്മക ഭൗതികവാദം എന്ന കൃതി സ്വതന്ത്രലൈസന്‍സില്‍ വിക്കിഗ്രന്ഥശാലയില്‍ ലഭ്യമായിരിക്കുന്നു. ജെ. ദേവികയുടെ ‘കുലസ്ത്രീയും’ ‘ചന്തപ്പെണ്ണും’ ഉണ്ടായതെങ്ങനെ?,
എസ് ശിവദാസ് മാഷുടെ വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകത്തിനും കെ.വേണുവിന്റെ പ്രപഞ്ചവും മനുഷ്യനും എന്നീ കൃതികള്‍ക്ക് ശേഷം (രണ്ടും ഡിജിറ്റൈസേഷന്‍ പുരോഗമിക്കുന്നു.) മലയാളത്തില്‍ സ്വതന്ത്ര ലൈസന്‍സിലേക്ക് മാറ്റപ്പെടുന്ന ശ്രദ്ധേയമായ ഒരു കൃതിയാണിത്.

എം.പി. പരമേശ്വരന്‍ വിക്കിപീഡിയ പരിപാടിയില്‍ സംസാരിക്കുന്നു. വിക്കി@ടെൿ, തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജ്

 ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം 1997 ല്‍ പ്രസിദ്ധീകരിച്ച 128 പേജുകളോളമുള്ള  എഡിഷനാണ് ഗ്രന്ഥശാലയില്‍ ലഭ്യമായിരിക്കുന്നത്. ഡിജിറ്റൈസേഷന്‍ ഭാഗികമായി പൂര്‍ത്തീകരിച്ച ഈ കൃതിയുടെ തെറ്റുതിരുത്തല്‍ വായന(പ്രൂഫ് റീഡിങ്ങ്) നടന്നുകൊണ്ടിരിക്കുകയാണ്. താങ്കള്‍ക്കും ഇതില്‍ സഹായിക്കാം. വിശദമായി സൂചികാതാളില്‍

ഈ കൃതി സ്കാന്‍ ചെയ്തെടുക്കുന്നതിനും പകര്‍പ്പാവകാശത്തിന്റെ കാര്യങ്ങളില്‍ എം.പിയുമായി സംസാരിച്ച അശോകന്‍ ഞാറയ്ക്കലിനും ശിവഹരി, കണ്ണന്‍ ഷണ്‍മുഖം, വിശ്വപ്രഭ, സുജിത്ത് എന്നിവര്‍ക്കും OTRS ടിക്കറ്റ് അപ്രൂവ് ചെയ്യാന്‍ സഹകരിച്ച വിക്കിമീഡിയ സന്നദ്ധപ്രവര്‍ത്തകര്‍ക്കും പ്രത്യേകിച്ച് കിരണ്‍ ഗോപിക്കും നന്ദി രേഖപ്പെടുത്തുന്നു. കൂടാതെ എം.പി പരമേശ്വരന്റെ കുറച്ച് പുസ്തകങ്ങള്‍ക്കൂടി സ്വതന്ത്രലൈസന്‍സിലേക്ക് അടുത്തായി തന്നെ എത്തുമെന്ന സന്തോഷവാര്‍ത്തയും ഒപ്പം അറിയ്ക്കുന്നു.

പുസ്തകത്തെക്കുറിച്ച്,
മാർക്സിസത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളിലൊന്നായി ചില കമ്യൂണിസ്റ്റ് സൈദ്ധാന്തികന്മാർ അവതരിപ്പിച്ച ആശയമാണ് വൈരുദ്ധ്യാത്മക ഭൗതികവാദം. പ്രകൃതിയിലും സമൂഹത്തിലും പ്രതിഭാസങ്ങൾ പരസ്പര സംഘട്ടനത്തിലൂടെ, വൈരുദ്ധ്യത്തിലൂടെ, പരസ്പര പ്രവർത്തനത്തിലൂടെയാണ് നിലനിൽക്കുന്നതും വളരുന്നതും. പ്രപഞ്ചത്തിൽ, പ്രാഥമികമായത് പദാർത്ഥം ആണെന്നും ആശയം പിന്നീടുണ്ടായതാണെന്നും പ്രപഞ്ചം ഏതെങ്കിലും ആശയത്തിന്റെ സൃഷ്ടിയല്ലെന്നും ഈ സിദ്ധാന്തം പറയുന്നു. ഇന്നത്തെ കമ്യൂണിസ്റ്റുപ്രസ്ഥാനങ്ങളുടെ ലോകവീക്ഷണത്തിന്റെ സൈദ്ധാന്തിക അടിത്തറ ഈ സിദ്ധാന്തത്തിലാണ്. വൈരുദ്ധ്യാത്മക വാദം, ഭൗതികവാദം എന്നീ തത്ത്വസംഹിതകളെ കൂട്ടിയോജിപ്പിച്ചതാണ് ഈ തത്ത്വസംഹിത. എങ്കിലും കാൾ മാർക്സ് തന്റെ കൃതികളിലൊന്നും ഈ പേര് ഉപയോഗിച്ചിരുന്നില്ല. പകരം ചരിത്രപരമായ ഭൗതികവാദം എന്നാണ് അദ്ദേഹം കൂടുതലും പരാമർശിച്ചത്. വൈരുദ്ധ്യാത്മക ഭൗതികവാദവും ചരിത്രപരമായ ഭൗതികവാദവും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു.

ഇപ്പോള്‍ അച്ചടിയിലില്ലാത്തതും വിപണിയില്‍ ലഭ്യമല്ലാത്തതുമായ ഒരു പുസ്തകമാണിത്. വൈ.ഭൌ.വാദം സരളമായി പ്രതിപാദിക്കുന്ന ഏക കൃതി എന്ന ഖ്യാതിയുമുണ്ടിതിന്. കൂടുതലറിയാൻ മലയാളം വിക്കിപീഡിയയിലെ വൈരുധ്യാത്മക ഭൗതികവാദം എന്ന ലേഖനം കാണുക.

ഉള്ളടക്കം

1. എന്തിന് ദർശനം
2. എന്താണ് ദർശനം
3. ഭൗതികപ്രപഞ്ചം
4. ജീവ പ്രപഞ്ചം
5. വൈരുധ്യാത്മകത
6. സംവർഗങ്ങൾ
7. എംഗൽസും ലെനിനും വൈരുധ്യാത്മകതയെപ്പറ്റി
8. വിപരീതങ്ങളുടെ ഐക്യവും സമരവും
9. അളവും ഗുണവും
10. പഴയതിൽ നിന്ന് പുതിയതിലേക്ക്

ഡിജിറ്റൈസേഷന്‍ ഇത്രവേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്, (ജൂൺ 10 to ജൂലൈ 03) ആദ്യഘട്ടത്തില്‍ കുറേയധികം പേജ് ഒറ്റയ്ക്ക് തന്നെ ടൈപ്പ് ചെയ്ത് തീര്‍ത്ത സുഗീഷണ്ണനും സോഷ്യല്‍ നെറ്റ്വര്‍ക്കിലും മറ്റ് മെയിലിങ്ങ് ലിസ്റ്റിലും പബ്ലിസിറ്റി കൊടുത്ത് ആളെക്കൂട്ടിയ സുജിത്ത് വക്കീലിന്റേയും ശ്രമഫലമായിട്ടാണ്. മലയാളം വിക്കിഗ്രന്ഥശാല ഈ ദിവസങ്ങളില്‍ സജീവമാക്കിയതും പെട്ടെന്ന് തീര്‍ക്കാനായതും താഴെ പറയുന്നവരുടെ ശ്രമഫലമുണ്ട്. ഈ കൂട്ടായ പ്രയത്നത്തിന് സഹകരിച്ച എല്ലാവര്‍ക്കും ആശംസകള്‍..

ഡിജിറ്റൈസേഷന്‍ പങ്കാളികൾ:-
Adv Resmi V Sabalima, Adv.tksujith, Ammuvechi, Anilankv, Arshad Moidu, Balasankarc, BineeshThiruvali, Bipinkdas, Dhanushgopinath, Dittymathew, Fotokannan, Gopakumarpb, Jayeshhybd, Jayeshpkd, Jeevanoss, Kavya Manohar, Kiran Gopi, Kunjans, Lekhamv, Manojk, Manuspanicker, Nayibem, Peeemurali, Pinarayi, PrasanthR, Resmi.subhagan, Salilgk, Santhosh.thottingal, Shajiarikkad, Sharafmeppadi, Sugeesh, SYNAN, Thaliru, Tonynirappathu, അച്ചുകുളങ്ങര, പ്രമോദ് കൊല്ലം, മനു കേരളവർമ്മ, വെള്ളെഴുത്ത്, ശരത്പ്രഭാവ്, സുപ്പു

കൂടുതല്‍ 

PS : ഈ കൃതിയുടെ പ്രൂഫ് റീഡിങ്ങ് നടന്നുകൊണ്ടിരിക്കുകയാണ്. താങ്കളുടെ സഹായം ആവശ്യമുണ്ട്. സൂചിക:VairudhyatmakaBhowthikaVadam.djvu കാണുക. സഹായത്തിന്