ഇതൊരു ചെറിയ പുസ്തകമാണ്. എളുപ്പത്തിൽ വായിച്ചു തീരും. അത് ഉറപ്പാണ്.
പക്ഷേ എത്ര വായിച്ചാലും മതിവരാത്ത ഒരു പുസ്തകത്തിലേയ്ക്ക്, സകല
വിജ്ഞാനത്തിന്റേയും കലവറയായ പ്രകൃതി എന്ന പുസ്തകത്തിലേയ്ക്ക്, കുട്ടികളെ,
നിങ്ങളെ കൂട്ടിക്കൊണ്ടു പോവുകയാണ് ഈ ചെറുപുസ്തകം. വരൂ. ഈ
ചെറുപുസ്തകത്തിലൂടെ ആ വലിയ പുസ്തകത്തിന്റെ ഏടുകൾ മറിച്ചുനോക്കാൻ
ശ്രമിക്കൂ.. അതിൽ ആവർത്തനമില്ല. എന്നും പുതുമയാണ്. അതു വായിക്കാൻ
എളുപ്പവുമാണ്. കണ്ണുതുറന്ന്, കാതുതുറന്ന് ചുറ്റും നോക്കി, കണ്ട്,
നിരീക്ഷിച്ച് ആ പുസ്തകത്തിലേയ്ക്ക് നിങ്ങൾക്കു കടക്കാം. എത്ര ആവേശകരമാണ് ആ
വായനയെന്ന് അങ്ങനെ സ്വയം അറിയാം (പുസ്തകത്തിന്റെ പ്രസാധകക്കുറിപ്പില്‍ നിന്ന്)
യുറീക്ക മാമൻ എന്നറിയപ്പെടുന്ന മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരനായ എസ്. ശിവദാസ് മാഷുടെ വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം എന്ന പുസ്തകം മലയാളം വിക്കിഗ്രന്ഥശാലയിലേക്ക് എത്തുന്നു. ജനകീയമായ സമകാലീന കൃതികള്‍ സ്വതന്ത്ര ലൈസന്‍സില്‍ ജനങ്ങളിലേക്ക് എത്തിത്തുടങ്ങുന്നതിലൂടെ സാമ്പ്രദായിക പുസ്തക പ്രസാധന-വിതരണത്തിലെ വലിയ മാറ്റങ്ങളും ഡിജിറ്റല്‍ യുഗത്തിലെ ഇ-മലയാളം വായനയുടെ പുതിയ ലക്ഷ്യങ്ങളിലേക്കുള്ള പ്രയാണങ്ങള്ക്കും വളരെ സഹായകമാകുമെന്നും കരുതാം.
ഒരു ലക്ഷത്തിലേറെ കോപ്പികൾ വിറ്റഴിഞ്ഞ ഈ മനോഹരമായ പുസ്തകത്തിന് കൈരളി ബുക്ക് ട്രസ്റ്റിന്റെ ബാലസാഹിത്യ അവാർഡും കേരള സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മിറ്റിയുടെ ബാല ശാസ്ത്രസാഹിത്യ അവാർഡും ലഭിച്ചിട്ടുണ്ട്. ചവറയില്‍ വച്ച് നടന്ന വിക്കിപഠനശിബിരത്തോടനുബന്ധിച്ച് കണ്ണന് മാഷുടെയുടെയും രാജമോഹനന്മാഷുടേയും മറ്റും നേതൃത്വത്തിലാണ് ഈ പുസ്തകത്തിന്റെ ലൈസന്‍സ് മാറ്റാനുള്ള ശ്രമങ്ങള്‍ തുടങ്ങുന്നത്.സാങ്കേതികപ്രശ്നങ്ങളെല്ലാം പരിഹരിച്ച് മലയാളം വിക്കിപീഡിയയുടെ പത്താം വാര്‍ഷികത്തോടെ ഇതിന്റെ OTRS നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി.
പുസ്തകത്തിന്റെ ഡിജിറ്റൈസേഷന് വിക്കിഗ്രന്ഥശാലയില്‍ പുരോഗമിക്കുകയാണ്. സൂചികാ താളിലേക്കുള്ള കണ്ണി. 106 പേജുകളോളമുള്ള പ്രസ്ഥുത എഡിഷന്റെ ബ്ലാക്ക്&വൈറ്റ് സ്കാന്‍ കോപ്പി ലഭ്യക്കാകിയ രൺജിത്ത് സിജി, ശാസ്ത്രസാഹിത്യ പരിഷത്തില്‍ നിന്ന് ചിത്രങ്ങളുടെ പകര്പ്പാവകാശങ്ങള് സ്വതന്ത്രമാക്കാന്‍ സഹായിച്ച അഡ്വ. സുജിത്തിനും പകർപ്പാവകാശ വിവരങ്ങൾ പരിശോധിച്ച് ആര്‍ക്കേവ് ചെയ്യാന്‍ സഹായിച്ച വിക്കിമീഡിയ സന്നദ്ധപ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.
വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം
പതിനൊന്നാം പതിപ്പ് – ജൂലൈ 2006
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഈ പുസ്തകത്തിന്റെ കഥ | 09 |
1. ഒരു കഴുതക്കഥ | 13 |
2. കുട്ട്രൂ കുട്ട്രൂ ട്ട്രൂ ട്ട്രൂ | 21 |
3. ഞാൻ കണ്ട നാടകം | 27 |
4. ജയനെ പാമ്പുകടിച്ചു | 33 |
5. നീർക്കോലി പിടുത്തം | 41 |
6. മാൻ – സിംഹക്കളി | 48 |
7. സർപ്പക്കാവിലെ രഹസ്യങ്ങൾ | 55 |
8. പാമ്പുകളി | 63 |
9. വാലുമാക്രി വളർത്തൽ | 67 |
10. മിമിക്രി മത്സരം | 74 |
11. വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം | 80 |
12. പുതിയ വിശേഷങ്ങൾ | 97 |
താളുകളില്‍ ഉള്ളടക്കം ചിലപ്പോള്‍ ഉണ്ടായെന്ന് വരില്ല. എളുപ്പം പദ്ധതിപൂര്ത്തീകരിക്കാനായി ടൈപ്പിങ്ങ്/പ്രൂഫ് റീഡിങ്ങ് യജ്ഞത്തില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം. കൂടുതല്‍ വിവരങ്ങള്‍ക്ക് സൂചിക:Vayichalum vayichalum theeratha pusthakam.djvu. സഹായത്തിന് (ഈ പുസ്തകത്തിന്റെ കോപ്പി കൈയ്യിലുള്ളവരുണ്ടെങ്കില്, അത് നല്ല റെസല്യൂഷനില്‍ വര്‍ണ്ണചിത്രങ്ങളോടെ ഭംഗിയായി സ്കാന്‍ ചെയ്ത് തരാന്‍ സാഹചര്യമുണ്ടെങ്കില്‍ ദയവായി ബന്ധപ്പെടുക.)