കെ വേണുവിന്റെ ശ്രദ്ധേയമായ കൃതിയായ “പ്രപഞ്ചവും മനുഷ്യനും” സ്വതന്ത്ര ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചു. എർണാകുളത്തുവച്ചുനടന്ന മലയാളം വിക്കിപീഡിയയുടെ പത്താം വാർഷികാഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് അദ്ദേഹം ഈ കൃതിയുടെ പകര്‍പ്പാവകാശം CC-BY-SA-2.5 ലേക്ക് മാറ്റാനുള്ള താല്പര്യമറിയിച്ചത്. OTRS നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഈ കൃതിയുടെ ഡിജിറ്റൈസേഷന്‍ വിക്കിഗ്രന്ഥശാലയില്‍ പുരോഗമിക്കുന്നു. സൂചികാതാളിലേക്കുള്ള കണ്ണി.
കെ വേണു. എര്‍ണാകുളത്തുനടന്ന വിക്കിപീഡിയയുടെ പത്താം വാര്‍ഷികത്തിനിടയില്‍ |
പുസ്തകത്തിന്റെ സ്കാന്‍ ലഭ്യമാക്കിയ അശോകന്‍ ഞാറയ്ക്കല്‍,
പകര്‍പ്പാവകാശങ്ങളുടെ കാര്യങ്ങളില്‍ വേണുവുമായി സംസാരിക്കുകയും ചെയ്ത ടി.കെ
സുചിത്ത്, വിശ്വപ്രഭ തുടങ്ങി വിക്കിപീഡിയ പത്താം വാര്‍ഷികത്തില്‍ സഹകരിച്ച
എല്ലാ വിക്കിമീഡിയന്‍സിനും നന്ദി രേഖപ്പെടുത്തുന്നു.
380ലധികം പേജുകളുള്ള 1993ല്‍ പ്രസിദ്ധീകരിച്ച നാലാം പതിപ്പിന്റെ സ്കാനാണ് ലഭ്യമായിരിക്കുന്നത്. പുസ്തകത്തിന്റെ ടൈപ്പിങ്ങ് പുരോഗമിച്ചുകൊണ്ടിരിക്കുന്നു. പേജുകള്‍ അധികമുള്ളതിനാല്‍ നിങ്ങളേവരുടേയും സഹായം ആവശ്യമാണ്. സൂചിക, സഹായം .
പുസ്തകത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് വേണുവിന്റെ ബ്ലോഗില്‍
![]() |
Social activist K.Venu offers sweets to senior-most Malayalam Wikipedian Babuji on the occasion of the 10th anniversary of Malayalam Wikipedia |
കൃതിയുടെ ഉപതാളുകള്‍ നിര്‍മ്മാണത്തിലാണ്. ഡിജിറ്റൈസേഷന്‍ യത്നം പൂര്‍ത്തിയാക്കാന്‍ സൂചികാതാള്‍ സന്ദര്‍ശിക്കുക.