ദക്ഷിണേന്ത്യയിലെ പ്രശസ്തനായ ഒരു വന്യജീവി ഫോട്ടോഗ്രാഫറാണ് എൻ.എ. നസീർ. മലയാളത്തിലെ പ്രമുഖ മാസികകളിലും സാങ്ച്വറി ഏഷ്യ, ഹോൺബിൽ, ഫ്രണ്ട് ലൈൻ, ഔട്ട് ലുക്ക്, ട്രാവലർ മുതലായ പ്രസിദ്ധീകരണങ്ങളിലും, വന്യജീവികളെക്കുറിച്ച് ഫോട്ടോ സഹിതം അനുഭവക്കുറിപ്പുകൾ എഴുതി വരുന്നു. പ്രകൃതി നശീകരണത്തിനെതിരായും ഇദ്ദേഹം എഴുതുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. ആയോധനകലകളായ തായ്ചി, ചികോങ്, കരാട്ടെ തുടങ്ങിയവയിലും , യോഗ, തൈഡോ, ഉപാസ്വ മെഡിറ്റേഷൻ എന്നിവയിലും പ്രാവീണ്യമുണ്ട്. 35 വർഷമായി കേരളത്തിലെ വനമേഖലയിൽ നിരന്തരം യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. മുംബൈ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ ആജീവനാന്ത അംഗം. നേച്ചർ കൺസർവേഷൻ സൊസൈറ്റി ഓഫ് ഫോട്ടോഗ്രാഫേഴ്സ്, നേച്ചർ കൺസർവേഷൻ ആന്റ് മാർഷ്യൽ ആർട്സ് എന്നീ സംഘടനകളൂടെ സ്ഥാപകൻ. പ്രശസ്തലേഖനങ്ങളുടേയും അപൂർവ്വങ്ങളായ വന്യജീവിഫോട്ടോഗ്രാഫുകളുടേയും സമാഹാരമായ , കാടും ഫോട്ടോഗ്രാഫറും എന്ന കൃതി 2011 ഏപ്രിലിൽ കേരളസാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുകയും നാലുമാസത്തിനകം അത് വിറ്റഴിയുകയും ചെയ്തു.
നസീറിന്റെ 170ലധികം ചിത്രങ്ങളാണ് മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു III എന്ന ഇവന്റിന്റെ ഭാഗമായി കോമണ്‍സിലെത്തുന്നത്. 14000ലധികം ചിത്രങ്ങളിതുവരെ പദ്ധതിയുടെ ഭാഗമായി സമാഹരിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്.
നസീറിന്റെ ഈ ചിത്രശേഖരം കോമണ്‍സിലെത്തിയതോടെ കുറേയധികം ലേഖനങ്ങള്‍ക്ക് മിഴിവാര്‍ന്ന ചിത്രങ്ങള്‍ ലഭ്യമായി. വെള്ള കാട്ടുപോത്ത്, മരനായ, നീലപ്പാമ്പ്, ചെഞ്ചിലപ്പൻ പക്ഷി തുടങ്ങിയ അപൂർവ്വജീവികളുടെ വിക്കിതാളുകള്‍ക്ക് സ്വതന്ത്രലൈസിലുള്ള ചിത്രങ്ങള്‍ ലഭ്യമാക്കാനായി. ഒട്ടുമിക്ക ചിത്രങ്ങളും മുഴുവന്‍ റെസല്യൂഷനോടെ ആയതിനാലും എക്സിഫ് ഡാറ്റ കൂടി ഉള്ളതിനാലും ഛായാഗ്രഹണത്തെ ഗൗരവകരമായി സമീപിക്കുന്നവര്‍ക്ക് വളരെ ഉപകരിക്കുമെന്ന് കരുതുന്നു.
നസീറിന്റെ ചിത്രങ്ങള്‍ കോമണ്‍സിലെ ഈ വര്‍ഗ്ഗത്തില്‍ കാണാം.
ഇതൊക്കെ സാമ്പിള്‍ വെടിക്കെട്ട് മാത്രം. മുഴുവന്‍ ചിത്രങ്ങളും ഇവിടെ .