ബ്ലോഗെഴുത്തിലേക്ക് മടങ്ങാനൊരു ശ്രമം

ഇവിടെ അവസാന പോസ്റ്റിട്ടിട്ട് ഏതാണ്ട് മൂന്ന് കൊല്ലമാകാന്‍ പോകുന്നു. സ്വന്തമായി ഡൊമൈനൊക്കെ എടുത്തത് തന്നെ സമയം കിട്ടുമ്പോള്‍ ഇവിടെ എന്തെങ്കിലുമൊക്കെ എഴുതിയിടണമെന്ന് കരുതിയിട്ടാണ്. വീണ്ടും ഒന്ന് പൊടിതട്ടിയെടുക്കാനൊരു മോഹം. മൂന്ന് വര്‍ഷത്തിനിടയില്‍ ഒരുപാട് വിശേഷങ്ങള്‍ കടന്നുപോയി. പലതും എഴുതിവയ്ക്കേണ്ടവയായിരുന്നെന്ന നഷ്ടബോധം ഇല്ലാതില്ല. ചെറുകുറിപ്പുകളും ക്യാമറയില്‍പതിഞ്ഞ ചിത്രങ്ങളുമായി ഗൂഗിള്‍പ്ലസ്സിലും ഫേസ്ബുക്കിലും ട്വിറ്ററിലുമായി ചിതറിക്കിടകുക്കയാണ്. എഴുതാനുള്ള ശീലം നഷ്ടപ്പെട്ടുപോയിരിക്കുന്നു. ഒരുപാട് യാത്രകള്‍, സൗഹൃദങ്ങള്‍, പങ്കെടുത്ത, സംഘടിപ്പിച്ച പരിപാടികള്‍, ക്യാമറയില്‍പതിഞ്ഞ ചിത്രങ്ങള്‍, ഡിജിറ്റൈസ് ചെയ്ത പുസ്തകങ്ങള്‍, പക്ഷിജീവിതം, വയല്‍ക്കാഴ്ചകള്‍, കൃഷിയനുഭവങ്ങള്‍, സ്വതന്ത്ര സോഫ്റ്റ്വെയര്‍, മലയാളം കമ്പ്യൂട്ടിങ്ങ്, വിക്കിപീഡിയ തുടങ്ങി പലതിലായി ചിതറിപ്പോയ ജീവിതവും ചിന്തകളും കൂട്ടിവയ്ക്കാനൊരു ശ്രമം.

Kole WetLands Thrissur by Manoj Karingamadathil

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>