കേരള സര്‍ക്കാരിന്റെ പട്ടിക ജാതി വികസന വകുപ്പിന്റെ ഈ വെബ് സൈറ്റ്, ഇന്റര്‍നെറ്റ് explorer ഉപയോഗിച്ച് മാത്രം തുറക്കാന്‍ ഉണ്ടാക്കിയതാണ് . എന്റെ ഒരു അയല്‍വാസിക്ക് പഠനവശ്യത്തിനായി ഒരു ഗ്രാന്‍ഡ് ലഭിക്കാനുള്ള ഒരു അപേക്ഷ ഓണ്‍ലൈന്‍ ആയി കൊടുക്കാനാണ് ഞാന്‍ ഈ സൈറ്റില്‍ കയറിയത് .
“നിങ്ങള്‍ ഇപ്പോള്‍ നെറ്റ് സ്കേപില്‍ ആണ് .ഈ സൈറ്റിന്റെ മുഴുവന്‍ വിഭവങ്ങളും ലഭിക്കാന്‍ ദയവായി IE6 ഉപയോഗിക്കുക .” ഈ സന്ദേശം ആണ് ലോഗിന്‍ ചെയ്താല്‍ ആദ്യം ലഭിക്കുക .
സര്‍ക്കാര്‍ മുന്‍കൈ എടുത്തു തന്നെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ ,നാട്ടിലെ എല്ലാ സ്കൂളുകളിലും it@സ്കൂള്‍ നടപ്പാക്കി കൊണ്ടിരിക്കുമ്പോള്‍ , സര്‍ക്കാരിന്റെ ഒരു വകുപ്പ് (അതും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനുള്ള ഒരു ഗ്രാന്റ് ) ഓണ്‍ലൈന്‍ ആയി നടപ്പാകുമ്പോള്‍ ഇതു പോലുള്ള ഒരു കാര്യം ശ്രദ്ധിക്കേണ്ടതാണ് .
എന്തുകൊണ്ടാണ് ഈ IE6 ഉപയോഗിക്കാന്‍ പറയുന്നത് എന്നു എനിക്ക് മനസിലാവുന്നില്ല . IE6 ഉപയോഗിച്ചാല്‍ സെക്യൂരിറ്റി ക്ക് ഭീഷണിയാണെന്ന് മൈക്രോസോഫ്റ്റ് തന്നെ സമതിച്ച സാഹചരത്തില്‍ നമ്മുടെ സര്‍ക്കാര്‍ എന്തിനാണാവോ ബാങ്കിംഗ് തുടങ്ങിയ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഈ സൈറ്റ് IE6 ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുനത് ?
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വാദികളെ പ്രതിഷേധിക്കുവിന്‍ , പ്രതികരിക്കുവിന്‍ ..
[എന്റെയില്‍ വിന്‍ഡോസ് ഇല്ലാത്തതിനാല്‍, അടുത്തുള്ള കഫെയില്‍ പോയി IE6 ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റോള്‍ ചെയ്തു കാര്യം സാധിച്ചു. സ്കൂളുകള്‍മൊത്തം ലിനക്സ്‌വല്‍ക്കരിച്ചതിനാല്‍ അവരെങ്ങനെ ആവൊ ഇതൊക്കെ ചെയ്യുന്നത് ?]