ഗ്രാമ വിശുദ്ധിയുടെ ബാക്കിപത്രമായി, ഇനി ഈ കണ്ണാന്തളി പൂക്കള്‍ കൂടി ബാക്കി ..
വിലങ്ങന്‍ കുന്നില്‍ കണ്ണാന്തളി വീണ്ടും പൂത്തപ്പോള്‍….
പണ്ട് കുന്നിന്‍ ചെരുവുകളില്‍ സമൃദ്ധമായി ഉണ്ടായിരുന്ന ഈ പൂവ് ഇപ്പോള്‍ നാമാവശേഷമായി .
എം ടി യുടെ കഥകളില്‍ വായിച്ചറിഞ്ഞ ഈ ചെടി ഞാന്‍ കണ്ടെത്തിയത് അവിചാരിതമായാണ് . കുറച്ചു പേരോട് അന്വേഷിച്ചതുകൊണ്ടാണ് ഇതു കണ്ണാന്തളി ആണെന്ന് മനസിലാക്കാന്‍ കഴിഞ്ഞത് . പുതു തലമുറയ്ക്ക് അത്രയ്ക്ക് അന്യമാണ് ഇതുപോലുള്ള നാടന്‍ പൂക്കള്‍.. കുന്നുകള്‍ ഇടിച്ചു ഇന്നു പാടം നികത്തുന്നു . വികസനമെന്ന പേരില്‍ നടക്കുന്ന ഈ പ്രവര്‍ത്തിക്കു മനുഷ്യന്‍ നല്‍കേണ്ടി വരുന്ന വില വളരെ വലുതാണ് ..
ഇതുമൂലം നമ്മുടെ സ്വന്തം നിറങ്ങളും ഗന്ധങ്ങളും വിസ്മയങ്ങളുമാണ് നമുക്ക് നഷ്ടപെട്ടുകൊണ്ടിരിക്കുനത് . .