Tag Archives: വിലങ്ങന്‍ കുന്ന്

മലയാളം വിക്കിയിലെ എന്റെ ആദ്യ ലേഖനം…

മലയാളം വിക്കിയിലെ എന്‍റ ആദ്യ ലേഖനം…
വിക്കിയിലേക്കുള്ള കണ്ണി ഇവിടെ…
http://ml.wikipedia.org/wiki/വിലങ്ങൻ_കുന്ന്

എന്നെ സംബദ്ധിച്ചിടത്തോളം വളരെ ശ്രമകരമായിരുന്നു ഇത്.പൂര്‍ണ്ണമായും മൊബൈലില്‍(നോക്കിയ 3110c) ആണ് ടൈപ്പ് ചെയ്യത്ത്.AnjaliOldLipi ല്‍.
ദയവായി വായിച്ച് അഭിപ്രായം എഴുതുക.പുതിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രചോദനം ആകും അത്. ..

വിലങ്ങൻ കുന്ന്
വിലങ്ങൻ കുന്ന്,തൃശൂർ നഗരത്തിന്‍റെ വടക്കു പടിഞ്ഞാറായി ആറു കിലോമീറ്റർ ദൂരെ അടാട്ട് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു.കുന്ദംകുളം-ഗുരുവായൂർ റോഡ് കുന്നിന്‍റെ കിഴക്കെ ചരിവിലൂടെ കടന്നു പോകുന്നു. 80 മീറ്ററോളം പോക്കമുള്ള ഈ കുന്ന് തൃശ്ശൂരിലെ പ്രധാന വിനോദ സംഞ്ചാര കേന്ദ്രം ആണ്.

തെക്ക്,വടക്ക്,കിഴക്ക്,പടിഞ്ഞാറ്, തെക്കുകിഴക്ക്, വടക്കുകിഴക്ക്,തെക്കുപടിഞ്ഞാറ്, വടക്കുപടിഞ്ഞാറ് ഇങ്ങനെ ഏത് കോണില്‍ നിന്ന് നോക്കിയാലും പ്രേക്ഷകന് മുന്നില്‍ ഈ കുന്ന് വിലങ്ങനെയാണ് കാണപ്പെടുന്നു.അതു തന്നെയായിരിക്കണം ഈ കുന്നിന് ‘വിലങ്ങൻ കുന്ന്’ എന്ന് പേര് ലഭിക്കാന്നുള്ള നിദാനം.

കിഴക്ക് ചൂരക്കാട്ടുകര പാടം,വടക്ക് ചിറ്റിലപ്പിള്ളി-പേരാമംഗലം പാടം, ,പടിഞ്ഞാറ് ചിറ്റിലപ്പിള്ളികണിയന്തറ പാടം,തെക്ക് പുറണാട്ടുകര ഇറുളയൻ പാടം, എന്നീ നെല്‍ വയലുകളോളം എത്തുന്നുണ്ട് കുന്നിന്‍റെ താഴ് വാര പ്രദേശങ്ങള്‍ അടിവാരത്തിലെ ഈ പാടങ്ങളില്‍ നിന്ന് കണക്കാക്കിയാല്‍ കുന്നിന്‍റെ ഉച്ചിയിലേക്ക് 100 മീറ്റര്‍ പൊക്കമുണ്ട്.ഇതില്‍ 30 മീറ്റര്‍ പൊക്കം വരെ ചെറിയ ചായ് വിലുള്ള സമതലങ്ങള്‍.അവിടുന്നങ്ങോട്ട് 60 ഡിഗ്രില്‍ ചെരിവ് ആരംഭിക്കുകയാണ്.ക്രമേണ ഇത് 75-80 ഡിഗ്രി വരെ കുത്തനെ കയറ്റമാണ്.കുന്നിന്‍റെ നെറുകയില്‍ 4 3/4 ഏക്ര വിസ്തീര്‍ണത്തിലുള്ള പരന്ന മൈതാനം.

8 കിലോമീറ്റര്‍ ചുറ്റളവില്‍ പൊങ്ങി നില്‍ക്കുന്ന ഈ കുന്നിന്‍റെ ഉപരിതല വിസ്തീര്‍ണം 500 ഏക്രയോളം വരും.പണ്ടുകാലത്ത് തുറസ്സായ ഭൂമിയായിരുന്ന ഇത് സമീപവാസികളുടെ ആടുമാടുകള്‍ക്കുള്ള മേച്ചില്‍ സ്ഥലമായിരുന്നു.ഔഷധസസ്യങ്ങളാല്‍ സമ്പന്നമാണ് ഇവിടം.
രണ്ടാം ലോക മഹായുദ്ധകാലത്ത് യുദ്ധ ആവശ്യത്തിനായി ഭൂപ്രക്യതിയുടെ പ്രത്യേകത കാര്ണം ഒരു നിരീക്ഷണനിലയവും മിലിറ്ററി ക്യാമ്പും ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു. സഞ്ചാരയോഗ്യമാക്കുന്നതിനായി ഇവിടെ സ്ഥാപിക്കപ്പെട്ട റോഡ് ഇന്നും നിലനില്‍ക്കുന്നു.
വിലങ്ങന്‍ കുന്നിന്‍റെ മുകളില്‍നിന്നും ചുറ്റും നോക്കിയാല്‍ സഹ്യപര്‍വ്വതനിരകള്‍,പെരുമല,തയ്യൂര്‍ കോട്ട,പടിഞ്ഞാറ് അറബിക്കടല്‍,ത്യശ്ലൂര്‍ നഗരം,തുടങ്ങി അടുത്തും അകന്നതുമായ വിവിധ സ്ഥലങ്ങളും കാഴ്ച്ചകളും വ്യക്തമായി കാണാം.ദൂരകാഴ്ചക്ക് സൗകര്യമുള്ള ഇത്ര ഉയരമുള്ള ഒരു കുന്ന് ത്യശ്ലൂര് വേറെ ഇല്ല.വൈകുന്നേരത്തെ സൂര്യാസ്തമനം ഈ കുന്നിന്‍റെ മുകളില്‍നിന്ന് നോക്കുന്നത് ഹ്യദയകരമായ ഒരു കാഴ്ചയാണ്.

ചെറുതും വലുതുമായ അനധിക്യത കയേറ്റങ്ങള്‍ ഈ കുന്നിനെ കാര്‍ന്നു തിന്നു.തികച്ചും അനാഥമായി നശിച്ചുകൊണ്ടിരുന്ന ഈ പ്രദേശം അമല കാന്‍സര്‍ സെന്‍റെര്‍ എന്ന സ്വകാര്യ സ്ഥാപനം കൈക്കലാക്കി.പ്രതിരോധ പ്രധാന്യമുള്ള ഈ സ്ഥലം ഒരു സ്വകാര്യസ്ഥാപനം ഏറ്റെടുക്കാന്‍ തുനിഞ്ഞപ്പോള്‍,വിലങ്ങന്‍റ മനോഹാരിതയും സൌന്ദര്യവും സംരക്ഷിക്കാന്‍ ഒരു കൂട്ടം പ്രക്യതി സ്നേഹികള്‍രംഗത്തുവന്നു.നീണ്ട നിയമ യുദ്ധത്തിനുശേഷം ഈ കുന്നിന്‍റെ സംരക്ഷണം ജില്ലാ ടൂറിസം കൗണ്‍സില്‍ ഏറ്റെടുത്തു.പിന്നീട് അടാട്ട് പഞ്ചായത്തിന് കീഴിലായ പ്രദേശം ഇപ്പോള്‍ ത്യശ്ലൂര്‍ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്.കുട്ടികള്‍ക്കുള്ള ഒരു പാര്‍ക്കും മറ്റു വിനോപാധികളുമായി കുന്ന് ജനങ്ങള്‍ക്ക് തുറന്ന് കൊടുത്തിരിക്കുന്നു.

കലാസാംസ്കാരിക പരിപാടികള്‍ നടത്തുന്നതിനായി ഒരു ഓപ്പണ്‍ സ്റ്റേജ്.കുടബശ്രീ യുടെ കാന്‍റീന്‍, വിലങ്ങന്‍ ട്രക്കേഴ് പ്രവര്‍ത്തകര്‍ നട്ടുവളര്‍ത്തുന്ന അശോകവനം..തുടങ്ങിയവ കുന്നിന്‍റെ മുകളില്‍കാണാന്‍ കഴിയും.
വികിമാപിയ ലിങ്ക്….
http://wikimapia.org/#lat=10.5569462&lon=76.1688137&z=18&l=0&m=a&v=2&search=അമല