മലഞ്ഞീൽ, ആരൽ, കോലാൻ, പച്ചമുള്ളൻ, പൂവാലിപ്പരൽ, കരിപ്പിടി, കരിമീൻ ചാലക്കുടിപ്പുഴയിൽ നിന്നും ശേഖരിച്ചത്
ജൈവസമ്പത്തുകൊണ്ടു് സമ്പന്നമാണ് കേരളം. പശ്ചിമഘട്ടവും അറബിക്കടലും നാല്പത്തിനാലു് നദികളും കായലുകളും നെൽപ്പാടങ്ങളും എണ്ണമറ്റജീവികൾക്ക് ആവാസവ്യവസ്ഥ പ്രദാനം ചെയ്യുന്നു. കേരളത്തിലെ ശുദ്ധജലമത്സ്യങ്ങളെ ക്രോഡീകരിക്കുകയാണിവിടെ. മനുഷ്യന്റെ ഇടപെടൽ മൂലം പുനരുജ്ജീവിപ്പിക്കാൻ സാധിക്കാത്തവിധം നശിച്ചുപോയിക്കൊണ്ടിരിക്കുന്ന അടുത്ത തലമുറയ്ക്കു കൂടി അവകാശപ്പെട്ട ജൈവ സമ്പത്തിനെ സംരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. അതിന് ജനങ്ങളിലേക്ക് ജൈവവിധ്യത്തിന്റെ അറിവു് എത്തിയ്ക്കേണ്ടത് അത്യാവശ്യവും. അതിനുള്ള ഒരു ചെറിയ ശ്രമമെന്ന നിലയിൽ ഈ പേജ്
സമർപ്പിക്കുന്നു. മത്സ്യങ്ങളെക്കുറിച്ച് പഠിക്കുന്ന/പുസ്തകങ്ങളെഴുതുന്ന നിരവധി ഗ്രന്ഥകർത്താക്കളുടെ /വെബ്സൈറ്റുകളിലെ വിവരങ്ങൾ ഇവിടെ ക്രോഡീകരിക്കുകയാണ്. ഇതിനെക്കൂടാതെ കൂടുതൽ വിവരങ്ങൾക്കായി കേരളത്തിലെ തദ്ദേശീയ മത്സ്യങ്ങളുടെ പട്ടിക കൂടി കാണുക.