വിക്കിഗ്രന്ഥശാലയിൽ
- ജനുവരി 21, 2010നു വിക്കിഗ്രന്ഥശാലയിൽ അംഗത്വം എടുത്തു.
- മേയ് 28, 2010നു അർദ്ധനാരീശ്വരസ്തവം ചേർത്തുകൊണ്ട് ആദ്യ തിരുത്തൽ
- മേയ് 18, 2011 തൊട്ട് സിസോപ് ആയി പ്രവർത്തിക്കുന്നു.
- ഒക്ടോബർ 13, 2011 നു ബ്യൂറോക്രാറ്റ് പദവിയിലെത്തി.
ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ
- ശ്രീനാരായണഗുരുവിന്റെ കൃതികൾ-സ്വ.മ.ക യുടെ ASCII-Unicode കൺവേർട്ടിങ്ങ് പ്രോഗ്രാമായ പയ്യൻസിൽ ഫോണ്ട് മാപ്പ് മെച്ചപ്പെടുത്തി കൃതികൾ യൂണിക്കോഡ് മലയാളത്തിലെത്തിച്ചു.കൂടുതൽ SMC സാവന്ന ന്യൂസിൽ, ഷിജുവിന്റെ ബ്ലോഗിൽ
- ആഗസ്റ്റ് 21, 2010 – മലയാളം ടൈപ്പ് ചെയ്യാൻ പഠിക്കുന്നതിന്റെ ഭാഗമായി, ഐതിഹ്യമാലയിലെ ചെമ്പകശ്ശേരിരാജാവ് ഗ്രന്ഥശാലയിലേക്ക് ടൈപ്പ് ചെയ്ത് ചേർത്തു.
- മലയാളം ഈ ബുക്സുകാരുടെ സഹായത്തോടെ കുഞ്ചൻ നമ്പ്യാരുടെ പഞ്ചതന്ത്രം കിളിപ്പാട്ട് ഗ്രന്ഥശാലയിലെത്തിച്ചു.
- ഏപ്രിൽ 10, 2011 നു മലയാളം ഈ-ബുക്സുമായി സഹകരിച്ച് ഐതിഹ്യമാലയുടെ ഡിജിറ്റൈസേഷൻ ആരംഭിച്ചു.120 പേജുകൾ വിക്കി പ്രവർത്തകർ ടൈപ്പ് ചെയ്തു.ആട്രിബ്യൂഷൻ കൊടുക്കുന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസം ഉണ്ടായതിനാൽ ബാക്കിയുള്ളവ ആസ്ക്കിയിലുള്ള പുസ്തകത്തിൽ നിന്ന് (approx:24,44,091 ക്യാരക്റ്റേഴ്സ്)പയ്യൻസ് എന്ന സോഫ്റ്റ്വെയർ ഉപയോഗിച്ച് യൂണിക്കോഡിലേക്ക് മാപ്പ് ചെയ്തെടുക്കേണ്ടി വന്നു. ബ്ലോഗിൽ
- വിക്കിഗ്രന്ഥശാലയുടെ ആദ്യ സിഡി പതിപ്പിന്റെ പദ്ധതിയിൽ പ്രവർത്തിച്ചു.വിക്കിസോഴ്സിന്റെ ചരിത്രത്തിലെ ആദ്യ സംരഭമായിരുന്നു ഇത്.സാങ്കേതിക വിദ്യ രൂപപ്പെടുത്തിയ സന്തോഷിന്റെ ബ്ലോഗിൽ, പദ്ധതി ഏകോപിപ്പിച്ച ഷിജുവിന്റെ ബ്ലോഗിൽ,മാതൃഭൂമിയിൽ, ബെർലി
- ജെ ദേവികയുടെ ‘കുലസ്ത്രീയും’ ‘ചന്തപ്പെണ്ണും’ ഉണ്ടായതെങ്ങനെ? എന്ന സമകാലിക കൃതി വിക്കിഗ്രന്ഥശാലയിലെത്തിക്കാൻ സഹകരിച്ചു
- രാമപുരത്തുവാര്യരുടെ ഭാഷാഷ്ടപദി, മേല്പത്തൂരിന്റെ നാരായണീയം,
- ചട്ടമ്പിസ്വാമികളുടെ കൃതികൾ സമാഹരണം പദ്ധതിയിൽ പങ്കെടുത്തു.
- സ്കൂൾ വിദ്യാർത്ഥികളുടെ ആദ്യ ഡിജിറ്റൈസേഷൻ പദ്ധതിയായ രാമചന്ദ്രവിലാസം ഗ്രന്ഥശാലയിലെത്തിയ്ക്കുന്നതിനു കണ്ണന്മാഷ്ക്കൊപ്പം പ്രവർത്തിച്ചു.
- വയനാട്ടിലെ കബനിഗിരി നിർമ്മല ഹൈസ്ക്കളിലെ കുട്ടികളുടെ കുന്ദലത (നോവൽ)ലിന്റെ ഡിജിറ്റൈസേഷൻ പ്രോജക്റ്റിൽ പ്രവർത്തിച്ചു.വോയ്സ് ചാറ്റ് വഴി കുട്ടികളുമായി ആശയവിനിമയം നടത്താൻ അവസരം ലഭിച്ചതിനാൽ പദ്ധതി സുഗമമായി പൂർത്തീകരിക്കാനായി.
- ദേജാവൂ സൂചിക രീതിയിലുള്ള ഡിജിറ്റൈസേഷൻ സാങ്കേതികവിദ്യ വിക്കിഗ്രന്ഥശാലയിൽ എനേബിൾ ചെയ്ത്,ആദ്യ പുസ്തകമായി ചക്രവാകസന്ദേശം എന്ന മണിപ്രവാളകൃതിയുടെ ഡിജിറ്റൈസേഷൻ 2011 സെപ്റ്റംബർ 15 ന് പൂർത്തിയാക്കി.
- അധ്യാത്മവിചാരം പാന,കാർത്തവീര്യാർജ്ജുനവിജയം (ഓട്ടംതുള്ളൽ),സി.വി യുടെ ധർമ്മരാജ, ക്രിസ്തുമതനിരൂപണം, ആദ്യത്തെ യാത്രാവിവരണങ്ങളിലൊന്നായ കൊളംബ് യാത്രാവിവരണം, അജ്ഞാതകർതൃമായ ദൂതവാക്യം, കേരളോല്പത്തി,തിരുവിതാംകൂർ ഭൂമിശാസ്ത്രം, വിദ്വാൻ കുറുവാൻ തൊടിയിൽ ശങ്കരൻ എഴുത്തച്ഛൻ രചിച്ച തുഞ്ചത്തെഴുത്തച്ഛൻ, കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ
- ചങ്ങമ്പുഴയുടെ സങ്കല്പകാന്തി, അമൃതവീചി, മയൂഖമാല, മൗനഗാനം, കുമാരനാശാന്റെ മണിമാല, ഘോഷയാത്ര (ഓട്ടൻതുള്ളൽ)
- ബാബുജിക്ക് വേണ്ടി ഉള്ളൂരിന്റെ ഖണ്ഡകാവ്യം പിങ്ഗള, കർണ്ണഭൂഷണം, ഒയ്യാരത്ത് ചന്തുമേനോന്റെ ശാരദ
- ഇംഗ്ലീഷ് വിക്കിസോഴ്സിനെ അടിസ്ഥാനമാക്കി വിക്കിഗ്രന്ഥശാലയ്ക്ക് പുതിയ ഒരു പൂമുഖമുണ്ടാക്കാൻ ശ്രമിക്കുന്നു. സ്ക്രീൻ ഷോട്ട്
- കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ചുള്ള ഡിജിറ്റൈസേഷൻ GLAM പദ്ധതി പ്രാരംഭഘട്ടത്തിൽ
- 1ജി-ബിയോളം വരുന്ന റെസല്യൂഷൻ കൂടിയതും കുറഞ്ഞതുമായ, രസികരഞ്ജിനി മാസികയുടെ 45ലേറെ ലക്കങ്ങൾ എഡിറ്റ് ചെയ്ത് സംസ്കരിച്ചെടുത്ത് കോമൺസിലേക്ക് അപ്ലോഡ് ചെയ്തു.സംവാദം:രസികരഞ്ജിനി കാണുക.
- സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ വൃത്താന്തപത്രപ്രവർത്തനം, സി.വി. രാമൻപിള്ളയുടെ ചരിത്രാഖ്യായിക രാമരാജാബഹദൂർ
- വിക്കിഗ്രന്ഥശാലയിലെ ഡിജിറ്റൈസേഷനെ സംബന്ധിച്ച് ഒരു സഹായ കുറിപ്പ് ബ്ലോഗിൽ എഴുതി.
- വിക്കിഗ്രന്ഥശാലയുടെ സങ്കേതങ്ങളെപ്പറ്റി,മുംബൈയിൽ നടന്ന വിക്കികോൺഫറൻസ് ഇന്ത്യ 2011ൽ ഒരു പ്രസന്റേഷൻ അവതരണം.മറ്റു പല ഇന്ത്യൻഭാഷാ ഗ്രന്ഥശാലകൽക്കും നമ്മുടെ രീതികൾ പരിചയപ്പെടുത്തി.
- ചങ്ങമ്പുഴയുടെ സുധാംഗദ, കല്ലോലമാല, ഉള്ളൂരിന്റെ മഹാകാവ്യം ഉമാകേരളം
- ഉള്ളൂരിന്റെ കൃതികൾ സമാഹരണം പദ്ധതിയിൽ പങ്കെടുത്തു.
- കെ വേണുവിന്റെ പ്രപഞ്ചവും മനുഷ്യനും എന്ന കൃതി ക്രിയേറ്റീവ് കോമൺസ് ലൈസൻസിൽ പ്രസിദ്ധീകരിച്ചു.
- ആലുവ യു.സി. കോളേജിൽ പഠനശിബിരത്തോടനുബന്ധിച്ച് വിക്കിഗ്രന്ഥശാല വർക്ക്ഷോപ്പ്
- വെണ്മണി മഹൻ രചിച്ച കവിപുഷ്പമാല
- കുണ്ടൂർ നാരായണമേനോന്റെ നാലുഭാഷാകാവ്യങ്ങൾ കണ്ണൻ, കോമപ്പൻ, കൊച്ചി ചെറിയ ശക്തൻതമ്പുരാൻ, പാക്കനാർ
- മലയാള ഭാഷയിലെ ആദ്യ വൈജ്ഞാനിക(ഗണിതശാസ്ത്ര)ഗ്രന്ഥം (1530).ജ്യേഷ്ഠദേവൻ രചിച്ച യുക്തിഭാഷ (1953, മംഗളോദയം പ്രസ്സ്, തൃശ്ശിവപേരൂർ)
എന്റെ അലമാര
- സായാഹ്ന ഫൌണ്ടേഷൻ ഈ ബുക്കുകൾ (pdf & epub)
- Project Gutenberg
- Kerala State Central Library – Rare Books Online
- Malayalam Hinduism Ebooks
- സത്യവേദപുസ്തകം
- Book Scanning Technology
മലയാളം കംമ്പ്യൂട്ടിങ്ങ് താല്പര്യമുള്ള ഒരു മേഖലയാണ്. സ്വന്തന്ത്രമായ ഒരു OCR എഞ്ചിൻ പ്രവർത്തിച്ചുകാണുന്ന ഒരു ദിവസം സ്വപ്നം കാണുന്നു. കൂടാതെ മലയാളത്തിലെ പുസ്തകങ്ങൾ ഡിജിറ്റൽ രൂപത്തിൽ സ്വതന്ത്രമായി സൂക്ഷിച്ച് വയ്ക്കേണ്ടത് എന്റെ കടമയാണെന്ന് കരുതുന്നു. പഴയ പുസ്തകം കൈവശമുണ്ടെങ്കിലോ പ്രസിദ്ധീകരിച്ച ശ്രദ്ധേയതയുള്ള ഒരു പുസ്തകം വിക്കിയിൽ പ്രസിദ്ധീകരിക്കണമെങ്കിലോ എന്നെ ബന്ധപ്പെടാവുന്നതാണ്. കൂടാതെ ഈ ഉദ്ദ്യമത്തിനായി പുസ്തകങ്ങൾ സ്കാൻ ചെയ്ത് പ്രോസസ് ചെയ്യാനുള്ള സ്കാനറുകളും കമ്പ്യൂട്ടറുകളും പങ്കുവയ്ക്കാൻ താല്പര്യമുള്ളവരെയും സ്വാഗതം ചെയ്യുന്നു.